മുഹമ്മ എന്ന ഒരു കൊച്ചു ഗ്രാമത്തില്‍ ആണു ഞാന്‍ ജനിച്ചു വളര്‍ന്നത്. വേമ്പനാട് കായലിന്റെ ഇളം തെന്നലില്‍ ആലസ്യത്തില്‍ ആണ്ടു കിടക്കുന്ന ഒരു കുഞ്ഞു ഗ്രാമം. അമ്പലങ്ങളും പള്ളികളും മുസ്ലിം ദേവാലയവും അങ്ങനെ ഒരു ഗ്രാമത്തില്‍ വേണ്ടുന്ന എന്തും ആ ഗ്രാമത്തില്‍ നിങ്ങള്ക് കണ്ടു കിട്ടും. എന്റെ ജീവിതത്തില്‍ 16 കൊല്ലം ഞാന്‍ ആ ഗ്രാമത്തില്‍ തന്നെ കഴിച്ചു കൂട്ടി. എന്റെ പഠനവും സുഹൃത്തുകളും കളികളും എല്ലാം ആ ഗ്രാമത്തിനെ ചുറ്റി പറ്റി ആയിരുന്നു. എന്റെ ഗ്രാമത്തില്‍ വളരെ അധികം തോടുകളും കുളങ്ങളും വയലുകളും എല്ലാം ഉണ്ട്. എന്റെ കുട്ടി കാലത്ത് ഞാന്‍ കൂട്ടുകാരുമായി ചേര്ന് മീന്‍ പിടിക്കാന്‍ പോകുമായിരുന്നു. അന്നോകെ സാധാരണ കിട്ടിയിരുന്നത് ചെമ്പല്ലി , കാരി, കൂരി എന്നിവയോകെ ആയിരുന്നു. ഇടക്ക് ചിലപ്പോള്‍ വരാല് കിട്ടിയിരുന്നു. ഹെഹെഹ് ഞാന്‍ ഒരു കാര്യം പറയാം ആരും ചിരികരുത് കേട്ടോ. :P ഒരു vacation കാലത്ത് ഞങ്ങള്‍ മീന്‍ പിടിച്ചു വില്‍ക്കുമായിരുന്നു. എന്ന് വെച്ച് വഴിയില്‍ നടന്നു vilkkall alla കേട്ടോ, കിട്ടുന്ന മീന്‍ അപ്പുരതെയും ഇപ്പുരതെയും എല്ലാം വീട്ടില്‍ കൊടുക്കും, അവര്‍ എന്തെന്കിലുമോകെ തരും. അതിനു വാങ്ങി തിന്ന ലട്ടുവിന്റെയും ജിലേബിയുടെയുമൊക്കെ taste ഇപ്പോളും നാവില്‍ ഉണ്ട് :P
ഹരീഷ്, സുമേഷ്, ഹരീഷിന്റെ ചേട്ടന് ഗിരീഷ്, സുനില്‍ പിന്നെയും കുറച്ചു കുട്ടി കൂട്ടങ്ങലോകെ ആയിരുന്നു അന്നത്തെ ഇതിനെല്ലാം കൂടു. അന്നോകെ എന്തെല്ലാം കാണിച്ചു കൂട്ടിയിരിക്കുന്നു. വിഷു സമയത്ത് കണി കൊണ്ട് പോവുക, നാട് മുഴുവന്‍ ഓടി നടന്നു ക്രിക്കറ്റ്, footbal എല്ലാം കളിച്ചു നടക്കുക. കുട്ടികാലം മുതലേ നാട് കറങ്ങി നടക്കുന്ന ശീലം എനിക്ക് ഉണ്ട്, അത് ഇപ്പൊ വലുതായിട്ടും മാറിയിട്ടില. എത്രത്തോളം ഈ ലോകം കാണാന്‍ പറ്റുമോ അത്രയും കാണുക എന്നതാണ് എന്റെ ഉദ്യേസ്സം . കുട്ടികാലത്ത് നാട് ച്ചുട്ടിയിരുന്നത് cyclil ആയിരുന്നു. ohhh ഒരു 6 to 7km radiusil സൈക്കിള്‍ ചുറ്റി നടന്നിട്ടുണ്ട്.
Subscribe to:
Post Comments (Atom)
What Childhood you have with out CAADANS..???
ReplyDeleteകുട്ടിക്കാല വിശേഷങ്ങളെല്ലാം കൂടുതലായി എഴുതൂ
ReplyDelete