Thursday, February 4, 2010

Vembanaadu Kayal...



വേമ്പനാട് കായല്.. ഓരോ മലയാളിയും കേരളത്തിനെ പറ്റി ഓര്ക്കുമ്പോള് ഒരു nostalgic feelingumayi മനസ്സില് കടന്നു വരുന്ന സുന്ദര ദൃശ്യം. എന്നാല് ഞാന് കുട്ടികാലം മുതല് കണ്ടു വളര്ന കായല് തീരം ഒരികല് പോലും എനിക്ക് വിരസമായ അനുഭവങ്ങള് സമ്മാനിച്ചിട്ടില. സ്കൂളില് പഠിക്കുന്ന കാലം മുതല്ക്കേ വീട്ടില് അറിയാതെ കൂട്ടുകാരുമായി കായലില് കുളിക്ക എന്നത് വളരെ ഇഷ്ടപെട്ട വിനോദം ആയിരുന്നു. എത്ര നേരം വെള്ളത്തില് ഓരോ തവണയും കുറഞ്ഞത് ഒന്ന് രണ്ടു മണിക്കൂര് എങ്കിലും വെള്ളത്തില് കിടക്കാതെ അവിടെ നിന്ന് പോവാറില്ല. അവസാനം എത്രയോ തവണ വെള്ളം കലക്കി എന്നു പറഞ്ഞു നാട്ടുകാരുടെ തെറി കേട്ടിരിക്കുന്നു :)..

ഒരു അല്പം വളര്ന് കോളേജില് പോകാന് തുടങ്ങിയ കാലം , അപ്പോലെകും അങ്ങനെ എപ്പോളും കായലില് വന്നു കുളിക്കാന് പറ്റാരുണ്ടയിരുന്നില്ല. എങ്കിലും ഞങ്ങള് CAADANs ( CAADANs നെ പറ്റി അറിയാത്തവര്ക്കായി ഉടനെ blogl ഒരു പോസ്റ്റ് വരുന്നതാവും) വളരെ പ്രധാനപ്പെട്ട കാര്യങ്ങളും discuss ചെയ്തിരുന്നത് കായല് തീരത്ത് വെച്ചായിരുന്നു. ഞങ്ങള് പറ്റുന്ന എല്ലാ സായാഹ്നങ്ങളും   കായല് തീരത്ത്  ആണു ചിലവഴിച്ചിരുന്നത്‌. കാലം പിന്നീട് കുറച്ചു കൂടി മുന്നേറിയപ്പോള്ഞങ്ങളുടെ കായല്തീരത്ത് ഉള്ള ഇരിപ്പിടം house boatileku മാറി. അമ്പു അണ്ണന്റെ ബോട്ട് ഇടക്ക് ഇടക്ക് കായല്തീരത്ത് വന്നു കിടന്നിരുന്നു. ടൂറിസ്റ്റ് ഇല്ല എന്നുണ്ടെങ്കില്ഞങ്ങള്ക് കായല്ഓളങ്ങളില്ചാഞ്ചാടി കിടന്നിരുന്ന  നൌകയില്ഇരുന്നായി വെടിവട്ടവും ലോക കാര്യങ്ങള്സംസാരിക്കലും. ohhh obamkum മാന്‍ mohanjikum    ഒക്കെ ഇത്രയും സമയം  അന്തരീക്ഷത്തില്‍ ഇരുന്നു ഒന്ന് സംസാരിക്കാന്പറ്റിയിരുന്നെങ്കില്‍ അവര്ക് കുറെ refresh ആയി വളരെ നല്ല decisions എല്ലാം എടുത്തു ലോകത്തെ തന്നെ മാറ്റി മരിക്കാന്പറ്റിയേനെ. പാവങ്ങള്അവരൊന്നും ജനിച്ചത്എന്നെ പോലെ മുഹമ്മയില്അല്ലലോ :( .

എന്റെ ഇന്നത്തെ ജീവിത്തില്ഞാന്ഏറ്റവും miss ചെയുന്നത് എന്ത് എന്നു ആരെങ്കിലും ചോദിച്ചാല്എനിക്ക് നിസ്സംശയം പറയാന്പറ്റും , ഞങ്ങള്‍ CAADANs ഒന്നായി സായാഹ്നങ്ങളില്പോയി കായല്തീരത്ത് ഇരുന്നു സംസാരിക്കുനത് തന്നെ. ഇപ്പോളും ഞാന്നാട്ടില്അവധിക്കു  പോകുമ്പോള്കഴിയുന്ന അത്രയും സന്ധ്യകള് കായല്തീരത്ത് തന്നെ....

സത്യം പറയാല്ലോ, എന്റെ മനസ്സില്ബാക്കി നില്കുന്ന ചില ആഗ്രഹങ്ങളില്ഒന്നാണ് നല്ല പോലെ വഞ്ചി തുഴയാന്പഠിച്ചതിനു ശേഷം , ഒരു നിലാവ് ഉള്ള രാത്രിയില്ഒരു കുഞ്ഞു തോണിയില്‍ *****maayi കായലില്ഇങ്ങനെ തുഴഞ്ഞു നടക്കുക എന്നത് :P... രാത്രി മുഴുവന്തുഴഞ്ഞു നടക്കില കേട്ടോ, കുറെ ഉള്ളില്ചെന്നിട് തോണി ഏതെങ്കിലും kuttiyil ketti ittitu , avide angane samsarichu irikum. nammale thalathil aatti kondu കായല്ഓളങ്ങള്‍ namukku oppam kanum. :)

എന്താ ചെയുക , ഇങ്ങനെ nostalgic ആയി ഉള്ള എന്തിനെ  എങ്കിലും പറ്റി എഴുതി തുടങ്ങിയാല്‍  പിന്നെ  നിര്‍ത്താന്‍ പറ്റില , അതു കൊണ്ട്  post ഇവിടെ തീരുന്നു എന്നു  കരുതണ്ട കേട്ടോ, manassil ഇനിയും ഒരായിരം ഓര്‍മ്മകള്‍  നിറഞ്ഞു വരുന്നുണ്ട് കായലിനെ പറ്റി. kathirikku udane thanne varum avayellam. 

Monday, February 1, 2010

Kuttikalam....

മുഹമ്മ എന്ന ഒരു കൊച്ചു ഗ്രാമത്തില്‍ ആണു ഞാന്‍ ജനിച്ചു വളര്‍ന്നത്‌. വേമ്പനാട് കായലിന്റെ ഇളം തെന്നലില്‍ ആലസ്യത്തില്‍ ആണ്ടു കിടക്കുന്ന ഒരു കുഞ്ഞു ഗ്രാമം. അമ്പലങ്ങളും പള്ളികളും മുസ്ലിം ദേവാലയവും അങ്ങനെ ഒരു ഗ്രാമത്തില്‍ വേണ്ടുന്ന എന്തും ആ ഗ്രാമത്തില്‍ നിങ്ങള്ക് കണ്ടു കിട്ടും. എന്റെ ജീവിതത്തില്‍ 16 കൊല്ലം ഞാന്‍ ആ ഗ്രാമത്തില്‍ തന്നെ കഴിച്ചു കൂട്ടി. എന്റെ പഠനവും സുഹൃത്തുകളും കളികളും എല്ലാം ആ ഗ്രാമത്തിനെ ചുറ്റി പറ്റി ആയിരുന്നു. എന്റെ ഗ്രാമത്തില്‍ വളരെ അധികം തോടുകളും കുളങ്ങളും വയലുകളും എല്ലാം ഉണ്ട്. എന്റെ കുട്ടി കാലത്ത് ഞാന്‍ കൂട്ടുകാരുമായി  ചേര്‍ന് മീന്‍ പിടിക്കാന്‍ പോകുമായിരുന്നു. അന്നോകെ സാധാരണ കിട്ടിയിരുന്നത് ചെമ്പല്ലി , കാരി, കൂരി എന്നിവയോകെ ആയിരുന്നു. ഇടക്ക് ചിലപ്പോള്‍ വരാല്‍ കിട്ടിയിരുന്നു. ഹെഹെഹ് ഞാന്‍ ഒരു കാര്യം പറയാം ആരും ചിരികരുത് കേട്ടോ. :P ഒരു vacation കാലത്ത് ഞങ്ങള്‍ മീന്‍ പിടിച്ചു വില്‍ക്കുമായിരുന്നു. എന്ന് വെച്ച് വഴിയില്‍ നടന്നു vilkkall  alla കേട്ടോ,  കിട്ടുന്ന മീന്‍ അപ്പുരതെയും ഇപ്പുരതെയും എല്ലാം വീട്ടില്‍ കൊടുക്കും, അവര്‍ എന്തെന്കിലുമോകെ തരും. അതിനു വാങ്ങി തിന്ന ലട്ടുവിന്റെയും ജിലേബിയുടെയുമൊക്കെ taste ഇപ്പോളും നാവില്‍ ഉണ്ട് :P  

ഹരീഷ്, സുമേഷ്, ഹരീഷിന്റെ ചേട്ടന്‍ ഗിരീഷ്‌, സുനില്‍ പിന്നെയും കുറച്ചു കുട്ടി കൂട്ടങ്ങലോകെ ആയിരുന്നു അന്നത്തെ ഇതിനെല്ലാം കൂടു. അന്നോകെ എന്തെല്ലാം കാണിച്ചു കൂട്ടിയിരിക്കുന്നു. വിഷു സമയത്ത് കണി കൊണ്ട് പോവുക, നാട് മുഴുവന്‍ ഓടി നടന്നു ക്രിക്കറ്റ്‌, footbal എല്ലാം കളിച്ചു നടക്കുക. കുട്ടികാലം മുതലേ നാട് കറങ്ങി നടക്കുന്ന ശീലം എനിക്ക് ഉണ്ട്, അത് ഇപ്പൊ വലുതായിട്ടും മാറിയിട്ടില. എത്രത്തോളം ഈ ലോകം കാണാന്‍ പറ്റുമോ അത്രയും കാണുക എന്നതാണ് എന്റെ ഉദ്യേസ്സം . കുട്ടികാലത്ത് നാട് ച്ചുട്ടിയിരുന്നത് cyclil ആയിരുന്നു. ohhh ഒരു 6 to 7km radiusil സൈക്കിള്‍ ചുറ്റി നടന്നിട്ടുണ്ട്.

ഒരു തുടക്കകാരന്‍....

എന്താ ഈ ബ്ലോഗ്‌ എന്ന് ഒന്ന് കണ്ടറിയാം എന്ന് പറഞ്ഞു കേറിയതാണ് ഞാന്‍ ഇവിടെ...kaഅന്ടപ്പോള്‍ നല്ല രസം..
എനിക്ക് അല്ലെങ്കിലും വായില്‍ തോന്നുനത് എഴുതുന്ന ഒരു ശീലം ഉണ്ട്..
എന്നാല്‍ എന്താ കുഴപ്പം എന്നാല്‍, ഞാന്‍ എഴുതുന്നത്‌ പോലെ എനിക്ക് മറുപടിയും കിട്ടിയില്ലെങ്കില്‍ എനിക്ക് പിന്നെ എഴുതാന്‍ തോന്നാറില്ല. ഇവിടെ ബ്ലോഗില്‍ കയറി നോകിയപ്പോള്‍ ദാണ്ടേ എല്ലാവര്ക്കും അവരുടെ tastinu അനുസരിച്ചുള്ള കൂട്ടുകാരെ കിട്ടും എന്‍നു മനസ്സിലായി ....
അപ്പൊ പിന്നെ കാത്തിരികുക.. oരുപാട് ഒരുപാടു ആരോടെന്കിലുമോകെ വെറുതെ പറഞ്ഞു കൊണ്ടിരികണം എന്നാ ആഗ്രഹവുമായി നടക്കുന്ന ഒരാളാണ് ഞാന്‍.. അപ്പോ ഇവിടെ പതിവായി എന്തെന്കിലുമോകെ കുത്തി കുറിച്ച് കൊണ്ട് ഞാന്‍ ഉണ്ടാവും.. എന്റെ കൂടെ നിങ്ങളും ഉണ്ടാവുമല്ലോ അല്ലെ?